ചാർലിയുടെ തമിഴ് റീമേക്ക് 'മാര' ഒടിടി റിലീസ്, നായകന്‍ മാധവന്‍ !

കെ ആര്‍ അനൂപ്

വെള്ളി, 9 ഒക്‌ടോബര്‍ 2020 (15:00 IST)
ദുൽഖർ സൽമാൻറെ ബ്ലോക്ക് ബസ്റ്റർ ചിത്രമായ ചാർലിയുടെ തമിഴ് റീമേക്ക് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. 'മാര' എന്ന് പേര് നൽകിയിട്ടുള്ള ചിത്രത്തിൽ മാധവനാണ് നായകനായെത്തുന്നത്. ശ്രദ്ധ ശ്രീനാഥും ശിവദയുമാണ് നായികമാരായി എത്തുന്നത്. ഡിസംബർ 17 ന് ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തും.
 
ചാർലി തമിഴിലേക്ക് എത്തുമ്പോൾ തമിഴ് പ്രേക്ഷകർക്കു വേണ്ടി ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മലയാളത്തിൽ പാർവതി അവതരിപ്പിച്ച കഥാപാത്രമായി എത്തുന്നത്  ശ്രദ്ധ ശ്രീനാഥാണ്. അപർണയുടെ റോളിലെത്തുന്നത് ശിവദയുമാണ്. അലക്സാണ്ടർ, മൗലി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
 
മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചാർലി വൻവിജയമായിരുന്നു. മികച്ച നടൻ, നടി ഉൾപ്പെടെ എട്ട് സംസ്ഥാന അവാർഡുകൾ സ്വന്തമാക്കിയ ചിത്രം കൂടിയാണിത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍