അമല പോള്‍ ഇപ്പോള്‍ വിവാഹത്തിരക്കിലാണ്. ജൂണ്‍ 12നാണ് സംവിധായകന് എ എല്‍ വിജയും അമലയും വിവാഹിതരാകുന്നത്. എന്നാല്‍ അതിന് മുമ്പ്, തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന്റെ ത്രില്ലിലാണ് അമല.
ഈ മാസം കൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി അമല വീണ്ടും വിവാഹത്തിരക്കിലേക്ക് പ്രവേശിക്കും. റണ്‍ ബേബി റണ്‍, ഒരു ഇന്ത്യന്‍ പ്രണയകഥ എന്നീ മെഗാഹിറ്റുകള്‍ സമ്മാനിച്ച അമലയ്ക്ക് മിലിയും വന്‍ വിജയമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.