ജീവനോടെ വിട്ടതില്‍ സന്തോഷം,നേരം ചെയ്തപ്പൊ പുച്ഛം,ഗോള്‍ഡാണെങ്കില്‍ മോശം പടവും, അടുത്തൊന്നും മലയാള സിനിമകള്‍ ചെയ്യുന്നില്ലെന്ന സൂചന നല്‍കി അല്‍ഫോണ്‍സ് പുത്രന്‍

കെ ആര്‍ അനൂപ്

ചൊവ്വ, 4 ഏപ്രില്‍ 2023 (09:20 IST)
സമയമെടുത്ത് സിനിമകള്‍ ചെയ്യുന്ന സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. ഗോള്‍ഡ് എന്ന സിനിമയ്ക്ക് ശേഷം തമിഴില്‍ ഒരു ചിത്രം ചെയ്യാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. പുതിയ ചിത്രത്തിന്റെ ഓഡിഷനുമായി ബന്ധപ്പെട്ട തിരക്കിലാണ് സംവിധായകന്‍. ഏപ്രില്‍ 3 മുതല്‍ 10 വരെ ചെന്നൈയില്‍ ഓഡിഷന്‍ നടക്കുന്നുണ്ട്. ഇതേ ഓഡിഷന്‍ കേരളത്തിലും മുണ്ടാകുമോ എന്ന ആരാധകന്റെ ചോദ്യത്തിന് അല്‍ഫോണ്‍സ് പുത്രന്‍ മറുപടി നല്‍കി. അടുത്തൊന്നും മലയാള സിനിമകള്‍ ചെയ്യുന്നില്ലെന്ന സൂചന നല്‍കി സംവിധായകന്‍.
 
 'എന്നിട്ട് എന്തിനാ? നേരം ചെയ്തപ്പൊ പുച്ഛം. പ്രേമത്തിന്റെ ടൈറ്റില്‍ പൂമ്പാറ്റ വന്നിരിക്കുന്നത് ചെമ്പരത്തി പൂവിലാണ്. നിങ്ങള്‍ കണ്ടത് ചെമ്പരത്തി പൂ മാത്രമാണ്. ഗോള്‍ഡാണെങ്കില്‍ മോശം പടവും. എന്നിട്ടും ഞാന്‍ ഇനി കേരളത്തില്‍ വരാന്‍... കേരളം എന്റെ കാമുകിയും, ഞാന്‍ കേരളത്തിന്റെ കാമുകനും അല്ല. നന്ദിയുണ്ട്, ജീവനോടെ വിട്ടതില്‍ സന്തോഷം. ഇനി എനിക്ക് തോന്നുമ്പോള്‍ കേരളത്തില്‍ വരും. ഞാനും ഒരു മലയാളി ആണല്ലോ. ഞാന്‍ ദുബായിലാണ് എന്ന് വിചാരിച്ചാല്‍ മതി', എന്നാണ് അല്‍ഫോണ്‍സ് നല്‍കിയ മറുപടി.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍