ഇനി സിനിമ ചെയ്യില്ലെന്ന് അല്‍ഫോണ്‍സ് പുത്രന്‍ അന്ന് പറഞ്ഞത് എന്തുകൊണ്ട് ? 'ഗോള്‍ഡ്' നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നു

കെ ആര്‍ അനൂപ്

ബുധന്‍, 26 ജൂലൈ 2023 (09:16 IST)
അല്‍ഫോണ്‍സ് പുത്രന്റെ ഒടുവില്‍ പുറത്തിറങ്ങിയ ഗോള്‍ഡ് നിര്‍മ്മിച്ചത് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആയിരുന്നു. ഈ സിനിമ നിര്‍മ്മിച്ചതിന്റെ പേരില്‍ തങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ലെന്നും ഇനി നല്ലൊരു കഥയുമായി അല്‍ഫോണ്‍സ് എത്തുകയാണെങ്കില്‍ ആ സിനിമ ചെയ്യുമെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.
 
'അല്‍ഫോണ്‍സ് പുത്രന്‍ നല്ലൊരു കഥയുമായി വന്നാല്‍ ഉറപ്പായും ചെയ്യും. ഗോള്‍ഡിന് പുള്ളി പ്രതീക്ഷിച്ച വിജയം കിട്ടിയില്ല. പുള്ളിയുടെ ജീവിതത്തില്‍ ജയം മാത്രമാണ് ഉണ്ടായിട്ടുള്ളത്. പ്രേമം പോലെ വലിയ ഹിറ്റുകള്‍ കണ്ട മനുഷ്യനാണ്. പോസിറ്റീവ് മാത്രം കേട്ട ഒരാള്‍ പെട്ടെന്ന് നെഗറ്റീവ് റിവ്യൂസ് കേട്ടു. അതുകൊണ്ടാവാം ഇനി ചിത്രം ചെയ്യുന്നില്ലെന്ന് വരെ പറഞ്ഞത്',- ലിസ്റ്റിന്‍ സ്റ്റീഫന്‍ ഒരു അഭിമുഖത്തിനിടയില്‍ പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍