ഏപ്രിൽ 2020 ന് ഇരുവരും വിവാഹിതരാകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ കൊവിഡ് മഹാമാരിക്ക് പിന്നാലെയുണ്ടായ നിയന്ത്രണങ്ങളെ തുടർന്ന് വിവാഹം മാറ്റിവയ്ക്കുകയായിരുന്നു.2012 ൽ പുറത്തിറങ്ങിയ ഫുക്രേയുടെ സെറ്റിലാണ് ഇരുവരും കണ്ടുമുട്ടിയത്. നിലവിൽ അലിഫസൽ ഒരു ഹോളിവുഡ് സിനിമയുടെ തിരക്കിലാണ്. സഞ്ചയ് ലീല ബൻസാലിയുടെ ഹീരാമന്ദി എന്ന വെബ് സീരിസാണ് റിച്ചയുടെ പുതുതായി പുറത്തുവരാനിരിക്കുന്ന പ്രൊജക്ട്.