പൃഥ്വിരാജിന്റെ മകള്‍ അലംകൃതയ്ക്ക് കുട്ടിക്കാലം മുതലേ എഴുത്തിനോടാണ് താല്പര്യം. അമ്മ സുപ്രിയ മേനോനാണ് മകളുടെ പുതിയ വിശേഷങ്ങളുമായി എത്തിയിരിക്കുന്നത്. പൃഥ്വിരാജ് ബ്രോ ഡാഡി സിനിമയുടെ തിരക്കുകളിലാണ്.ഞങ്ങളുടെ കുഞ്ഞ് എഴുത്തുകാരി വീണ്ടും കവിത എഴുതിയിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് അല്ലിയുടെ കവിത പങ്കുവെച്ചത്. നേരത്തെ വാക്‌സിനെ കുറിച്ച് കവിതയെഴുതി ആരാധകരുടെ കൈയ്യടി വാങ്ങിയിരുന്നു താരപുത്രി. ഇത്തവണ പ്രതീക്ഷയുടെ കവിതയുമായാണ് അല്ലിയുടെ വരവ്.
അടുത്തിടെ മകളുടെ കഥയ്‌ക്കൊപ്പമായിരുന്നു പുതിയ ചിത്രം പൃഥ്വിരാജ് പ്രഖ്യാപിച്ചത്.ഹൈദരാബാദിലാണ് ബ്രോ ഡാഡി ഷൂട്ടിംഗ് പുരോഗമിക്കുന്നത്. മോഹന്‍ലാല്‍, പൃഥ്വിരാജ്,മീന, എന്നിവരെ കൂടാതെ കല്യാണി പ്രിയദര്‍ശന്‍, മുരളി ഗോപി, കനിഹ, സൗബിന്‍, ലാലു അലക്‌സ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.