അജിത്തിന്റെ പുതിയ ചിത്രം,'തല 61', 'വലിമൈ' ടീം വീണ്ടും ഒന്നിക്കുന്നു

കെ ആര്‍ അനൂപ്

വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (08:49 IST)
സിനിമാലോകം കാത്തിരിക്കുകയാണ് അജിത്തിന്റെ 'വലിമൈ' റിലീസിനായി. ചിത്രീകരണം നീണ്ടുപോയ സിനിമയുടെ റിലീസ് ഈയടുത്താണ് പ്രഖ്യാപിച്ചത്.2022 പൊങ്കലിന് സിനിമ പ്രേക്ഷകരിലേക്കെത്തും.അജിത്ത് ആരാധകര്‍ക്ക് സന്തോഷം തരുന്ന ഒരു വാര്‍ത്തയാണ് കോളിവുഡില്‍ നിന്ന് പുറത്തു വരുന്നത്.
 
'വലിമൈ' ടീം വീണ്ടും ഒന്നിക്കുകയാണ്.നിര്‍മ്മാതാവ് ബോണി കപൂര്‍ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
വലിമൈ' സംവിധായകന്‍ എച്ച് വിനോദ് തന്നെ പുതിയ ചിത്രവും സംവിധാനം ചെയ്യും.അജിത്തിന്റെ കരിയറിലെ 61-ാം ചിത്രമാണ് ഇത്. 'തല 61' എന്നാണ് താല്‍ക്കാലികമായി സിനിമയ്ക്ക് നല്‍കിയിരിക്കുന്ന പേര്. അജിത്ത്, എച്ച് വിനോദ്, ബോണി കപൂര്‍ എന്നിവര്‍ ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാകും ഇത്.'നേര്‍കൊണ്ട പാര്‍വൈ' ആയിരുന്നു ഈ ടീമിന്റെ ആദ്യചിത്രം. ബോളിവുഡ് ചിത്രം 'പിങ്കി'ന്റെ തമിഴ് റീമേക്ക് ആയിരുന്നു.
 
അതേസമയം 'വലിമൈ' ഫസ്റ്റ് ഗ്ലിംപ്‌സ് വീഡിയോയ്ക്ക് വന്‍വരവേല്‍പ്പാണ് ലഭിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍