മുൻഭാര്യ അമൃതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടൻ ബാലയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിന്റെ കാരണം അറിയില്ലെന്ന് ബാല മാധ്യമങ്ങളെ അറിയിച്ചു. ഇപ്പോഴിതാ, ബാലയുടെ ആരോഗ്യ സ്ഥിതി വളരെ മോശമാണെന്ന് പറയുകയാണ് നടന്റെ അഭിഭാഷക. മകളുമായി ബന്ധപ്പെട്ട് ഒരു പ്രശ്നത്തിനും ഉണ്ടാവില്ലെന്ന് വളരെ സങ്കടത്തോടെ ബാല പറഞ്ഞത് നിങ്ങളെല്ലാവരും കണ്ടിട്ടുണ്ടാവും. മകൾക്ക് തന്നെ വേണ്ടെങ്കിൽ തനിക്കും മകളെ വേണ്ടെന്നായിരുന്നു നടൻ പറഞ്ഞത്.
കരൾ ശസ്ത്രക്രിയ കഴിഞ്ഞ ആളാണ് ബാലയെന്നും അതിന്റെതായ ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ മരുന്നുകൾ കഴിക്കുന്നുണ്ടെന്നും ബാലയുടെ അഭിഭാഷക പറഞ്ഞു. ബാലയുടെ രക്തസമ്മർദം ഇപ്പോൾ കൂടിയ അവസ്ഥയിലാണുള്ളതെന്ന് അഭിഭാഷക മാധ്യമങ്ങളോട് പ്രതികരിച്ചു. അടിയന്തര വൈദ്യ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രത്യേകരീതിയിലുള്ള ഭക്ഷണത്തിലും മരുന്നിലുമാണ് അദ്ദേഹം ജീവിച്ചുവരുന്നത് എന്നാണ് ഇവർ പറയുന്നത്.
മൂന്ന് ആഴ്ചയായി താന്‍ മുന്‍ ഭാര്യക്കും മകള്‍ക്കുമെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും എന്നിട്ടും ഇപ്പോള്‍ എന്തിനാണ് അറസ്റ്റു ചെയ്തതെന്ന് മനസിലാകുന്നില്ലെന്നും പോലീസ് വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ ബാല പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തിയതിനാണ് മുന്‍ഭാര്യ ബാലയ്‌ക്കെതിരെ പരാതി നല്‍കിയത്. മകളുമായി ബന്ധപ്പെട്ട് ബാല സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ അറസ്റ്റിനു കാരണമായെന്നാണ് വിവരം.