ആദ്യം ദിലീപിനെ കണ്ടപ്പോള്‍ മനസ്സിലായില്ല, കുഞ്ഞിക്കൂനന്‍ ഓര്‍മ്മകളില്‍ നടി മന്യ

കെ ആര്‍ അനൂപ്

വെള്ളി, 12 നവം‌ബര്‍ 2021 (17:06 IST)
സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഓരോ വിശേഷങ്ങളും നടി മന്യ പങ്കുവയ്ക്കാറുണ്ട്.കുടുംബത്തോടൊപ്പം യുഎസിലാണ് താരം ഇപ്പോള്‍ ഉള്ളത്.'കുഞ്ഞിക്കൂനന്‍' എന്ന സിനിമയുടെ ഷൂട്ടിംഗ് ഓര്‍മ്മകളിലാണ് താരം. 
 
'കുഞ്ഞിക്കൂനനില്‍ ലക്ഷ്മി കുഞ്ഞനെ ആദ്യമായി കണ്ടപ്പോള്‍ എടുത്തതാണ് ഈ ഫോട്ടോ.ദിലീപേട്ടനെ ഞാന്‍ തിരിച്ചറിഞ്ഞില്ല.എന്റെ ഷോട്ട് റെഡിയായപ്പോള്‍ ഞാന്‍ പോയി. ദിലീപേട്ടന്റെ അടുത്തുകൂടിയാണ് പോയത്. പക്ഷെ എനിക്ക് അദ്ദേഹത്തെ മനസ്സിലായില്ല.കുഞ്ഞനെ കണ്ട് ഞാന്‍ ഞെട്ടി. 
 
അപ്പോഴാണ് ഞങ്ങള്‍ ഈ ഫോട്ടോ എടുത്തത് - ലക്ഷ്മി ആദ്യമായി കുഞ്ഞനെ കണ്ടപ്പോള്‍.ഓര്‍മ്മകള്‍... വിലയേറിയ ഓര്‍മ്മകള്‍.ഈ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് അനുഗ്രഹീതമാണ്'-മന്യ കുറിച്ചു.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Manya (@manya_naidu)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍