നടന്‍ കുണ്ടറ ജോണി അന്തരിച്ചു

ചൊവ്വ, 17 ഒക്‌ടോബര്‍ 2023 (22:59 IST)
നടന്‍ കുണ്ടറ ജോണി (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നെഞ്ചുവേദനെയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അരനൂറ്റാണ്ടോളം മലയാള സിനിമാ രംഗത്ത് സജീവ സാന്നിധ്യമാണ് ജോണി കുണ്ടറ. നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അതിരാത്രം, കരിമ്പിന്‍പൂവിനക്കരെ, രാജാവിന്റെ മകന്‍, ആവനാഴി, അടിമകള്‍ ഉടമകള്‍, നാടോടിക്കാറ്റ്, ഒരു സിബിഐ ഡയറിക്കുറിപ്പ്, ചെങ്കോല്‍, ഗോഡ്ഫാദര്‍, ഭരത്ചന്ദ്രന്‍ ഐപിഎസ്, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, ഓഗസ്റ്റ് 15 എന്നിവയെല്ലാം ശ്രദ്ധിക്കപ്പെട്ട സിനിമകള്‍. കോളേജ് പ്രൊഫസറായിരുന്ന സ്റ്റെല്ലയാണ് ഭാര്യ. സംസ്‌കാരം പിന്നീട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍