നിർമാതാവായി ഒടുവിൽ ടൊവിനോയും കളത്തിലിറങ്ങി, നായകനായി ബേസിൽ മരണമാസ്സിന് ആരംഭം

അഭിറാം മനോഹർ

വ്യാഴം, 4 ജൂലൈ 2024 (10:54 IST)
Maranamass, Basil Joseph
മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസിന്റെ നിര്‍മാണത്തില്‍ നഗാതനായ ശിവപ്രസാദ് ഒരുക്കുന്ന മരണമാസ് സിനിമയുടെ പൂജ സ്വിച്ച് ഓണ്‍ കര്‍മങ്ങള്‍ അഞ്ചുമന ക്ഷേത്രത്തില്‍ നടന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും താരങ്ങളും പൂജ ചടങ്ങില്‍ പങ്കെടുത്തു. കോമഡി എന്റര്‍ടൈനറായി ഒരുങ്ങുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫാണ് നായകനാകുന്നത്.
 
ബേസില്‍ ജോസഫിന് പുറമെ രാജേഷ് മാധവന്‍,സിജു ഉണ്ണി,സുരേഷ് കൃഷ്ണ,ബാബു ആന്റണി എന്നിവരും സിനിമയിലെ മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നു. സംവിധായകന്‍ ശിവപ്രസാദും സിജു സണ്ണിയും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിര്‍മാതാവെന്ന നിലയില്‍ ടൊവിനോയുടെ ആദ്യ സംരംഭമാണിത്. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും വേള്‍ഡ് വൈഡ് ഫിലിംസും ചേര്‍ന്ന് അവതരിപ്പിക്കുന്ന സിനിമയുടെ നിര്‍മാതാക്കള്‍ ടൊവിനോ തോമസ്, ടിങ്ങ്സ്റ്റണ്‍ തോമസ്,തന്‍സീര്‍ സലാം,റാഫേല്‍ പോഴോളിപറമ്പില്‍ എന്നിവരാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍