സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചുള്ള ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഗോപി സുന്ദറും അഭയയും ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു. ഇരുവരും പിരിഞ്ഞോ എന്നാണ് ഗോപി സുന്ദറിന്റേയും അമൃത സുരേഷിന്റേയും ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ആരാധകര്‍ ചോദിക്കുന്നത്.
അഭയയുടെ പിറന്നാള്‍ ദിനത്തില്‍ ഗോപിസുന്ദര്‍ ആശംസകള്‍ പോലും നേര്‍ന്നില്ലെന്നും ആരാധകര്‍ പറയുന്നു. ഇതോടെ അഭയയുടെ പിറന്നാള്‍ ചിത്രത്തിന് കിഴില്‍ ഗോപി സുന്ദര്‍ എത്തിയില്ലേ എന്ന് ചോദിച്ചിരിക്കുകയാണ് ഒരു ആരാധകന്‍. ഇതിന് കുറിക്ക് കൊള്ളുന്ന മറുപടിയാണ് അഭയ ഇന്‍സ്റ്റാഗ്രാമില്‍ നല്‍കിയത്. 'വന്നിരുന്നല്ലോ, സാറിനെ അറിയിക്കാന്‍ പറ്റിയില്ല' എന്ന മറുപടിയാണ് അഭയ നല്‍കിയത്. ഗായികയുടെ പിറന്നാള്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ വൈറലാണ്.