30 ദിവസം, 25 കോടി - ദിലീപ് തന്നെ ബോക്സോഫീസ് കിംഗ്!
ബുധന്‍, 11 മെയ് 2016 (18:26 IST)
സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ തിയേറ്ററുകളില്‍ ചലനമുണ്ടാക്കാതെ പോകുന്നത് തുടര്‍ക്കഥയാകുന്ന മലയാളത്തില്‍ അതിന് അപവാദമായി ജനപ്രിയനായകന്‍ ദിലീപ്. തുടര്‍ച്ചയായ വിജയങ്ങളിലൂടെ യഥാര്‍ത്ഥ സൂപ്പര്‍താരം താനാണെന്ന് വീണ്ടും തെളിയിക്കുകയാണ് ദിലീപ്.
ദിലീപിന്‍റെ ഏറ്റവും പുതിയ സിനിമയായ ‘കിംഗ് ലയര്‍’ 30 ദിവസം കൊണ്ട് 25 കോടി രൂപയാണ് കളക്ഷന്‍ നേടിയിരിക്കുന്നത്. ഇപ്പോഴും റിലീസ് കേന്ദ്രങ്ങളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് കിംഗ് ലയര്‍.
രണ്ട് പതിറ്റാണ്ടിന് ശേഷം സിദ്ദിക്ക് - ലാല്‍ കൂട്ടുകെട്ട് വീണ്ടും അവതരിച്ച കിംഗ് ലയര്‍ ദിലീപിന്‍റെ തകര്‍പ്പന്‍ കോമഡിയുടെ പിന്‍ബലത്തോടെയാണ് വന്‍ ഹിറ്റായി മാറിയത്. മഡോണ നായികയായ ചിത്രത്തില്‍ സംവിധായകന്‍ ലാല്‍ തന്നെ ഒരു സുപ്രധാന വേഷത്തിലും എത്തി.
ദിലീപിന്‍റെ കഴിഞ്ഞ സിനിമ ‘2 കണ്‍ട്രീസ്’ 50 കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു. തുടര്‍ച്ചയായ വമ്പന്‍ ഹിറ്റുകളിലൂടെ താരസിംഹാസനം ഒന്നുകൂടി ഉറപ്പിക്കുകയാണ് ദിലീപ്.