75 കൂടുതല്‍ സിനിമകള്‍ക്ക് പരാജയം,2023ല്‍ കേരള ബോക്‌സ് ഓഫീസില്‍ വിജയിച്ചത് ഇവയൊക്കെ

കെ ആര്‍ അനൂപ്

തിങ്കള്‍, 6 മാര്‍ച്ച് 2023 (09:06 IST)
2023ല്‍ പ്രതീക്ഷയോടെ എത്തിയ ചിത്രങ്ങളും കേരള ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. ഇതുവരെ 75ല്‍ കൂടുതല്‍ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കാതെ പരാജയത്തിന്റെ രുചി അറിഞ്ഞു. അക്കൂട്ടത്തില്‍ വിജയിച്ച സിനിമകള്‍ ഇവയൊക്കെ.
 
രോമാഞ്ചം
സൗബിന്‍ ഷാഹിറിന്റെ ഏറ്റവും പുതിയ ഹൊറര്‍ കോമഡി ചിത്രം 'രോമാഞ്ചം' വന്‍ വിജയമായി മാറിക്കഴിഞ്ഞു.ബോക്സ് ഓഫീസില്‍ ആദ്യ 24 ദിവസം കൊണ്ട് 54.35 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.കേരളത്തില്‍ നിന്ന് 33 കോടി രൂപയാണ് രോമാഞ്ചം നേടിയത്.
പഠാന്‍
നഷ്ടങ്ങളുടെ കഥകള്‍ മാത്രം പറയാന്‍ ഉണ്ടായിരുന്ന ബോളിവുഡ് സിനിമ ലോകത്തിന് ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ പുതിയ ഉണര്‍വ് നല്‍കി. ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ 1028 കോടിയിലെത്തുകയും ചെയ്തിരുന്നു. ജനുവരി 25ന് പ്രദര്‍ശനത്തിന് എത്തിയ സിനിമ ഇന്ത്യയില്‍ നിന്ന് മാത്രം 529.96 കോടി അധികം നേടി.
 
നന്‍പകല്‍ നേരത്ത് മയക്കം
ലിജോ ജോസ് പെല്ലിശ്ശേരിയുടെ'നന്‍പകല്‍ നേരത്ത് മയക്കം ' തിയേറ്ററുകളില്‍ എത്തിയപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്.റിലീസ് തീയതികള്‍: 12 ഡിസംബര്‍ 2022 (IFFK); 19 ജനുവരി 2023.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍