‘ഓ കാതല്‍ കണ്‍മണി’ മണിരത്നത്തിന് ആശ്വസിക്കാന്‍ വക നല്‍കിയ സിനിമയാണ്. അതിനുമുമ്പ് മണിരത്നത്തിന്‍റേതായി ഇറങ്ങിയ അഞ്ചിലധികം സിനിമകള്‍ തകര്‍ന്നുനില്‍ക്കവേയാണ് ലോ ബജറ്റിലൊരുക്കിയ ആ പ്രണയകഥ അമ്പരപ്പിക്കുന്ന വിജയം നേടിയത്. അതോടെ ദുല്‍ക്കര്‍ സല്‍മാന്‍ തന്‍റെ ഭാഗ്യനായകനാണെന്ന് മണിരത്നം വിശ്വസിച്ചുതുടങ്ങിയെന്നുവേണം കരുതാന്‍. കാരണം, മണിരത്നത്തിന്‍റെ അടുത്ത സിനിമയിലും നായകന്‍ ദുല്‍ക്കര്‍ തന്നെ.