കല്യാണ്‍ ജ്വല്ലേഴ്സിന്റെ നവരാത്രി ആഘോഷത്തില്‍ അതിഥികളായാണ് ഇരുവരും എത്തിയത്. 2006ല്‍ ബല്‍റാം വേഴ്സസ് താരാദാസ് എന്ന സിനിമയിലാണ് കത്രീന കെയ്ഫും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ചത്. അതിന് ശേഷം ഇപ്പോഴാണ് മമ്മൂട്ടിയെ കാണുന്നതെന്നും എന്നാല്‍ അദ്ദേഹം 11 വര്‍ഷം കൂടി ചെറുപ്പമായിരിക്കുന്നെന്നും കത്രീന അഭിപ്രായപ്പെട്ടു. എന്നാല്‍ ഇത് കേട്ട മമ്മൂക്ക നിറഞ്ഞ പുഞ്ചിരിയാണ് താരത്തിന് നല്‍കിയത്.