മോദി സര്‍ക്കാരില്‍ എട്ട് മന്ത്രിമാര്‍ക്കെതിരെ കേസുണ്ടെന്നും 12 പേര്‍ ക്രിമിനല്‍ ആരോപണങ്ങള്‍ നേരിടുന്നുണ്ടെന്നും അവരെല്ലാം രാജിവെക്കുമോയെന്നും സിദ്ധരാമയ്യ ചോദിച്ചു. കര്‍ണാടക ബി.ജെ.പി അദ്ധ്യക്ഷന്‍ ബി.എസ് യെദിയൂപ്പയ്ക്ക് നേരെയും ക്രിമിനല്‍ കേസുകളുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.സര്‍ക്കാരിനെതിരെ ബിജെപിയും ജെഡിഎസും കൈകോര്‍ത്തിരിക്കുകയാണെന്നും പക്ഷെ ഇത് നടക്കാന്‍ പോകുന്നില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.