‘ബ്യൂട്ടിഫുള്‍‘ ടച്ചുമായി ഒരു ചിത്രം: നമുക്ക് പാര്‍ക്കാന്‍!
ഞായര്‍, 26 ഫെബ്രുവരി 2012 (15:44 IST)
PRO
PRO
അനൂപ് മേനോന്‍ എന്ന സെന്‍സിബിളായ സിനിമാക്കാരന് ഇത് തിരിച്ചുവരവിന്റെ കാലമാണ്. നടനും തിരക്കഥാകൃത്തും ഗാനരചയിതാവുമൊക്കെയായി തിളങ്ങി നില്‍ക്കുന്ന അനൂപ് മേനോനെ തേടി മികച്ച അവസരങ്ങള്‍ പ്രവഹിക്കുകയാണ്. തിരക്കഥ, പകല്‍ നക്ഷത്രങ്ങള്‍, കോക്‍ടെയില്‍, ട്രാഫിക്, ബ്യൂട്ടിഫുള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഗംഭീരപ്രകടനം നടത്തിയ അദ്ദേഹം മുല്ലശ്ശേരി മാധവന്‍ കുട്ടി നേമം പിഒ എന്ന ചിത്രത്തിലൂടെ വീണ്ടും നായകനായി.
അനൂപ് മേനോനെ നായകനാക്കി മറ്റൊരു ചിത്രം കൂടി ഒരുങ്ങുകയാണ്. ബ്യൂട്ടിഫുളിന് ശേഷം അനൂപ് മേനോനും മേഘ്‌നരാജും ഒരുമിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് അജി ജോണ്‍ ആണ്. ‘നമുക്ക് പാര്‍ക്കാന്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ജയന്‍-സുനോജ് ആണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. ബ്യൂട്ടിഫുളിനുശേഷം അനൂപ് മേനോന്‍ ഗാനരചന നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. രതീഷ് വേഗയാണ് ഈണം പകരുന്നത്. ഡോക്ടര്‍ ലൗ, മമ്മി ആന്‍ഡ് മി എന്നീ ചിത്രങ്ങള്‍ക്കുശേഷം ജിതിന്‍ ആര്‍ട്ടിന്റെ ബാനറില്‍ ജോയി തോമസ് ശക്തികുളങ്ങരയാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
‘നമുക്ക് പാര്‍ക്കാന്‍‘ എന്ന പേര് കേള്‍ക്കുമ്പോള്‍, മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രമായ പത്മരാജന്റെ ‘നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍‘ എന്ന സിനിമ മനസ്സിലേക്ക് കടന്നുവരും. ‘നമുക്ക് പാര്‍ക്കാന്‍‘ എന്ന ചിത്രവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാകും എന്ന് പ്രതീക്ഷിക്കാം.