സ്ലംഡോഗ് മില്യനറിന് അവാര്‍ഡ്

PRO
മുംബൈ ജീവിതത്തിന്‍റെ കഥ പറയുന്ന ‘സ്ലംഡോഗ് മില്യനര്‍’ എന്ന ഇന്ത്യന്‍ ചിത്രം അമേരിക്കയുടെ ഹരമാവുന്നു. ഓസ്കര്‍ നാമനിര്‍ദ്ദേശം ലഭിച്ചതിനു പിന്നാലെ അമേരിക്കന്‍ സ്ക്രീന്‍ ആക്ടേഴ്സ്‌ ഗില്‍ഡിന്‍റേയും പ്രൊഡ്യൂസേഴ്സ്‌ ഗില്‍ഡ്‌ ഓഫ്‌ അമേരിക്കയുടെയും അവാര്‍ഡുകളാണ്‌ സ്ലംഡോഗിനെ തേടിയെത്തിയിരിക്കുന്നത്.

ബോളിവുഡ്‌ താരങ്ങളായ അനില്‍ കപൂര്‍, ഇര്‍ഫാന്‍ ഖാന്‍, ബ്രിട്ടീഷ്‌ ഇന്ത്യന്‍ അഭിനേതാവ് ദേവ്‌ പട്ടേല്‍, പുതുമുഖം ഫ്രൈഡ പിന്‍റോ എന്നിവര്‍ക്ക് ചിത്രത്തിലെ മൊത്തം പ്രകടനത്തിനാണ് അവാര്‍ഡ്.

ചിത്രത്തില്‍ കാണിക്കുന്ന ചേരി നിവാസികളായ കുട്ടികള്‍ക്ക്‌ അവാര്‍ഡ്‌ സമര്‍പ്പിക്കുന്നതായി അനില്‍ കപൂര്‍ പറഞ്ഞു. അവര്‍ അത്‌ അര്‍ഹിക്കുന്നു. ഞങ്ങളുടെ അഭിനയ മികവിന്‌ അടിത്തറയിട്ടത്‌ അവരാണ്‌, അനില്‍ പറഞ്ഞു. അമേരിക്കയില്‍ 1500ഓളം തിയേറ്ററുകളിലാണ്ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

ഹോളിവുഡ്‌ സംവിധായകന്‍ ഡാനി ബോയലിന്‍റെ സ്ലംഡോഗ്‌ മില്യനറിന് മൊത്തം പത്ത് ഓസ്കര്‍ നാമനിര്‍ദ്ദേശങ്ങളായിരുന്നു ലഭിച്ചത്. സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനാണ് മൂന്ന് നാമനിര്‍ദ്ദേശങ്ങള്‍

വെബ്ദുനിയ വായിക്കുക