സഹനടിയാവാന്‍ മണിരത്നം വിളിച്ചു, അഹാന 'നോ' പറഞ്ഞു!

ബുധന്‍, 1 ഒക്‌ടോബര്‍ 2014 (16:17 IST)
വിളിക്കുന്നത് മണിരത്നമാണെങ്കിലും സഹനടിയാകാന്‍ താനില്ല എന്ന നിലപാടിലാണ് യുവനടി അഹാന കൃഷ്ണകുമാര്‍. മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നിത്യാ മേനോന്‍ ആണ് നായിക. രണ്ടാം നായികയായാണ് അഹാനയെ ക്ഷണിച്ചത്. എന്നാല്‍ പഠനത്തിരക്ക് മൂലം അഭിനയിക്കാന്‍ കഴിയില്ല എന്ന് അഹാന മണിരത്നത്തെ അറിയിച്ചു എന്നാണ് റിപ്പോര്‍ട്ട്.
 
ദുല്‍ക്കര്‍ സല്‍മാനാണ് ഈ മണിരത്നം ചിത്രത്തില്‍ നായകന്‍. മൂന്നുമാസത്തെ ഡേറ്റാണ് മണിരത്നത്തിന് ദുല്‍ക്കര്‍ നല്‍കിയിരിക്കുന്നത്. 
 
'ഞാന്‍ സ്റ്റീവ് ലോപ്പസ്' ആയിരുന്നു അഹാനയുടെ ആദ്യ ചിത്രം. ഈ സിനിമ ഹിറ്റാവുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. തെന്നിന്ത്യയില്‍ വലിയ പ്രൊജക്ടുകളില്‍ നായികാപദവിയാണ് അഹാനയുടെ ലക്‍ഷ്യം.

വെബ്ദുനിയ വായിക്കുക