വീരം വീണ്ടും സംഭവിക്കും!

ചൊവ്വ, 28 ജനുവരി 2014 (15:38 IST)
PRO
വീരം വമ്പന്‍ ഹിറ്റായതോടെ സംവിധായകന്‍ ശിവയുടെ താരമൂല്യവും ഉയര്‍ന്നു. നേരത്തേ ശിവ സംവിധാനം ചെയ്ത സിരുത്തൈയും തകര്‍പ്പന്‍ വിജയം നേടിയിരുന്നു. സിരുത്തൈയുടെ രണ്ടാം ഭാഗമാണ് ശിവയുടെ അടുത്ത പ്രൊജക്ട് എന്ന് വാര്‍ത്തകള്‍ വരുന്നതിനിടെ മറ്റൊരു ഗംഭീര റിപ്പോര്‍ട്ടും വരുന്നു.

ശിവയും അജിത്തും വീണ്ടും ഒന്നിക്കുന്നു എന്നതാണ് പുതിയ വിവരം. വീരം വലിയ ഹിറ്റായതുകൊണ്ടുമാത്രമല്ല അജിത് വീണ്ടും ശിവയ്ക്ക് ഡേറ്റ് നല്‍കുന്നത്. ശിവയുടെ വര്‍ക്കിംഗ് സ്റ്റൈല്‍ അജിത്തിനെ വല്ലാതെ ആകര്‍ഷിച്ചു. ഈ വര്‍ഷം തന്നെ ശിവയുമൊത്ത് മറ്റൊരു പ്രൊജക്ട് ചെയ്യാമെന്ന് അജിത് തീരുമാനിക്കുകയായിരുന്നു.

ഫെബ്രുവരി ആദ്യവാരം അജിത് - ഗൌതം വാസുദേവ് മേനോന്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുകയാണ്. ആ പ്രൊജക്ടിന് ശേഷം അജിത് വീണ്ടും ശിവയുടെ ചിത്രത്തില്‍ അഭിനയിക്കും.

വീരത്തില്‍ നിന്ന് വ്യത്യസ്തമായി നഗരകേന്ദ്രീകൃതമായ ഒരു സബ്ജക്ട് അജിത്തിന് വേണ്ടി അന്വേഷിച്ചുവരികയാണ് ശിവ. അജിത്തിനൊപ്പം വീണ്ടും വര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത് ഒരു ബഹുമതിയായാണ് കാണുന്നതെന്ന് ശിവ ട്വിറ്ററില്‍ കുറിച്ചു.

വെബ്ദുനിയ വായിക്കുക