വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ജൂലൈ 16ന് ആരംഭിക്കും. കൊച്ചിയാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. വിനീത് തന്നെയാണ് ചിത്രത്തിലെ നായകന്‍. സുപ്രധാനമായ ഒരു കഥാപാത്രത്തെ ദിലീപ് അവതരിപ്പിക്കും. ചിത്രം നിര്‍മ്മിക്കുന്നതും ദിലീപാണ്.
വിനീത് സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് മലര്‍വാടി ആര്‍ട്സ് ക്ലബ്. കഴിഞ്ഞ ആഴ്ച ഈ സിനിമയുടെ പൂര്‍ത്തിയാക്കിയ തിരക്കഥയുമായി വിനീത് പിതാവ് ശ്രീനിവാസനെ കണ്ടിരുന്നു. ഇരുവരും തമ്മില്‍ തിരക്കഥ സംബന്ധിച്ച അവസാന വട്ട ചര്‍ച്ചയും പൂര്‍ത്തിയാക്കി.
പേരിലെ പുതുമ സിനിമയിലും ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ വിനീത്. വിനീതും ദിലീപും ഒഴിച്ചാല്‍ ബാക്കി എല്ലാ കഥാപാത്രങ്ങളെയും പുതുമുഖങ്ങള്‍ അവതരിപ്പിക്കുമെന്നാണ് സൂചന. സാങ്കേതിക വിദഗ്ധരുടെ വിശദാംശങ്ങളും പുറത്തു വിട്ടിട്ടില്ല.
മുമ്പ് ചില ആല്‍ബങ്ങളും ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട് വിനീത് ശ്രീനിവാസന്‍. വിനീതിന്‍റെ ‘കോഫി അറ്റ് എം ജി റോഡ്’ എന്ന ആല്‍ബം വന്‍ ഹിറ്റായിരുന്നു.
ആദ്യമായി സംവിധായകനാകുന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ അഭിനയിക്കുമോ എന്ന കാര്യം വിനീത് രഹസ്യമാക്കി വച്ചിരിക്കുകയാണ്. എന്തായാലും ആക്ഷേപഹാസ്യത്തിലൂടെ കഥ പറയുന്ന ശ്രീനിവാസന്‍ ശൈലി തന്നെയായിരിക്കും വിനീതും സ്വീകരിക്കുക എന്നാണ് അറിയാന്‍ കഴിയുന്നത്.