മമ്മൂട്ടിക്ക് ഈ വര്‍ഷം ഗംഭീരം തന്നെ. തൊടുന്നതെല്ലാം പൊന്നാകുകയാണ്. രാജാധിരാജയ്ക്ക് പിന്നാലെ വര്‍ഷവും മെഗാഹിറ്റായി മാറി. ചിത്രം 20 കോടി കളക്ഷനിലേക്ക് അടുക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍.
അതേസമയം, വര്‍ഷത്തിന്റെ സാറ്റലൈറ്റ് അവകാശം 4.8 കോടി രൂപയ്ക്ക് ഏഷ്യാനെറ്റ് സ്വന്തമാക്കി. രാജാധിരാജയുടെ അവകാശം സ്വന്തമാക്കിയത് സൂര്യ ടിവിയാണ്. അഞ്ചരക്കോടി രൂപ നല്‍കിയാണ് രാജാധിരാജ സൂര്യ വാങ്ങിയത്.
മമ്മൂട്ടിയുടെ ക്ലാസിക് ഹിറ്റായ മുന്നറിയിപ്പ് നാലുകോടി രൂപയ്ക്ക് സൂര്യ നേരത്തേ സ്വന്തമാക്കിയിരുന്നു.
സാറ്റലൈറ്റ് അവകാശത്തുകയില് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് മമ്മൂട്ടിയാണ്. എല്ലാ രീതിയിലുമുള്ള ഹിറ്റുകള്‍ സ്വന്തം പേരില്‍ ചേര്‍ക്കാനായി എന്നതാണ് ഈ വര്‍ഷം മമ്മൂട്ടിക്ക് ഏറെ അഭിമാനത്തിന് വക നല്‍കുന്നത്.