സ്റ്റേജ് ഷോകളിലും മിനി സ്‌ക്രീനിലും ഹാസ്യത്തിന്റെ പുത്തന്‍ രൂപങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച രമേഷ് പിഷാരടി സംവിധായകനാകുന്നു. സിദ്ധിഖ്, ലാല്‍, നാദിര്‍ഷാ തുടങ്ങിയവരെല്ലാം കോമഡി താരങ്ങളായ ശേഷമായിരുന്നു സംവിധാനത്തില്‍ എത്തിയത്. ഇതോടെ ആ പട്ടികയിലേക്കാണ് പിഷാരടിയും എത്തുന്നത്.
അതേസമയം, ഏതുചിത്രമാണെന്നോ നായകനോ മറ്റു താരങ്ങളോ ആരാണെന്നതോ തുടങ്ങിയ വെളിപ്പെടുത്തലുകള്‍ പിഷാരടി നടത്തിയിട്ടില്ല. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും സിനിമയുടെ ചിത്രീകരണം തുടങ്ങുകയെന്നും ജയറാമായിരിക്കും ചിത്രത്തിലെ നായകനെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം പിഷാരടി ചെയ്തിരുന്നു.