സംവിധായകന്‍ രഞ്ജിത്തിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി. അസോസിയേഷന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാണ് നടപടി. രഞ്ജിത് നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുന്ന ‘ലീല’യുടെ ചിത്രീകരണം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ സമരത്തില്‍ പങ്കെടുക്കാതെ തുടര്‍ന്നതാണ് രഞ്ജിത്തിനെ പുറത്താക്കുന്ന നടപടിയിലേക്ക് എത്തിച്ചിരിക്കുന്നത്.
ബിജു മേനോന്‍ നായകനാകുന്ന ‘ലീല’യുടെ ഷൂട്ടിംഗ് ജനുവരി ഒന്നിനാണ് ആരംഭിച്ചത്. സിനിമാ സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് 33 ശതമാനം പ്രതിഫല വര്‍ദ്ധനവ് ഫെഫ്ക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തയ്യാറായില്ല. വേതനവര്‍ദ്ധനവ് തരുന്ന നിര്‍മ്മാതാക്കളുടെ സിനിമ മാത്രം ചെയ്താല്‍ മതിയെന്ന് ഫെഫ്ക തീരുമാനിച്ചിരുന്നു.