മോഹന്‍ലാല്‍ - ലാല്‍ ജോസ് ചിത്രം ഓണം റിലീസ്‍, തിരക്കഥ പൂര്‍ത്തിയായി !
വ്യാഴം, 28 ജനുവരി 2016 (20:53 IST)
മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയായതായി സൂചന. ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.
തിരക്കഥയുടെ മിനുക്കുപണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മേയ് - ജൂണ്‍ മാസങ്ങളില്‍ സിനിമ ചിത്രീകരിക്കാനാണ് പരിപാടി. മോഹന്‍ലാലിന്‍റെ ഈ വര്‍ഷത്തെ ഓണച്ചിത്രമായി ഇത് പ്രദര്‍ശനത്തിനെത്തും.
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നര്‍മ്മത്തില്‍ പൊതിയ ഒരു കുടുംബചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ പേര് നിശ്ചയിച്ചിട്ടില്ല.
മോഹന്‍ലാലിന്‍റെ മെഗാഹിറ്റ് ചിത്രം ഛോട്ടാ മുംബൈക്ക് തിരക്കഥയെഴുതിയത് ബെന്നി പി നായരമ്പലമാണ്. ചാന്തുപൊട്ട്, സ്പാനിഷ് മസാല എന്നീ ലാല്‍ ജോസ് ചിത്രങ്ങള്‍ രചിച്ചതും ബെന്നിയാണ്.