മെഗാസ്റ്റാര്‍ മോഹന്‍ ലാലിനെ യുവതാരം നിവിന്‍ പോളി അപമാനിച്ചതായി വാര്‍ത്ത. ഒരു പ്രമുഖ ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മേജര്‍ രവിയെ ഉണ്ണി മുകുന്ദന് മര്‍ദ്ദിച്ചെന്ന് വാര്‍ത്തയ്ക്കു പിന്നാലെയാണ് ലാലിനെ നിവിന്‍ പോളി അപമാനിച്ചതായി വാര്‍ത്ത വന്നത്. മോഹന്‍ലാല്‍ നായകനായ പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ഗീതാജ്ഞലിയില്‍ അഭിനയിക്കാനാണ് നിവിന്‍ പോളിയെ വിളിക്കാന്‍ തീരുമാനിച്ചത്. മോഹന്‍ലാല്‍ തന്നെ നമ്പര്‍ എടുത്തു ഡയല് ചെയ്തു. അങ്ങിനെ നാല് തവണ റിംഗ് ചെയ്തിട്ടും താരം ഫോണെടുത്തില്ല.
ഇതുകണ്ട് അടുത്ത് തന്നെ ഇന്നസെന്റും പ്രിയദര്‍ശനും അടുത്തുണ്ടായിരുന്നു. തുടര്‍ന്ന് അതെ നമ്പറില്‍ ഇന്നസെന്റ് വിളിച്ചു. ഇന്നസെന്റ് വിളിച്ചതും യുവതാരം ഫോണെടുത്തത്രെ. തന്നിലുണ്ടായ അത്ഭുതം ഇന്നസെന്റ് മറച്ചുവെച്ചില്ല. ”എന്താടാ -- നീ ഫോണെടുക്കാത്തത്…. മോഹന്‍ലാല്‍ നിന്നെ എത്ര പ്രാവശ്യം വിളിച്ചു. അത്രമാത്രം ഉയരത്തിലായോ മോനെ, നിന്നെ വിളിച്ചത് നല്ലൊരു വേഷം ചെയ്യുന്ന കാര്യം പറയാനാണ്.’
അതിനു ഈ താരം പറഞ്ഞ മറുപടിയാണ് ഏവരെയും ഞെട്ടിച്ചത്.
അടുത്ത പേജില്‍: ‘ലാലേട്ടനല്ലെ നായകന്… പിന്നെ എന്റെ വേഷം എന്താണ്?
PRO
PRO
‘ലാലേട്ടനല്ലെ നായകന്… പിന്നെ എന്റെ വേഷം എന്താണ്? പുട്ടും പീരയും പോലെ കളിക്കാന്‍ എന്നെ കിട്ടില്ല. ഹീറോ അല്ലാതെ ഒരു കളിക്കും ഞാനില്ല.’ എന്ന് നിവിന്‍ പോളി പറഞ്ഞത്രേ. ‘നീ ഒന്നുകൂടി ആലോചിക്ക്’ എന്ന് ഇന്നസെന്റ് പറഞ്ഞപ്പോള്‍ ‘എം.എ. ക്ലാസിലിരിക്കുന്നവന്‍ പത്താംക്ലാസില്‍ ചെന്ന് പഠിക്കണോ?’ എന്നായിരുന്നുവത്രേ മറുപടി.
ഇതോടെ തൃപ്തിയടഞ്ഞ ഇന്നസെന്റ് കോള്‍ കട്ട് ചെയ്തെന്നാണ് സിനിമ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചരിക്കുന്ന വാര്‍ത്ത. എന്നാല്‍ ‘താന്‍ മോഹന്‍ലാല്‍ സാറിനെ അപമാനിച്ചെന്ന വാര്‍ത്ത ഫെയിക്കാണെന്നും അങ്ങിനെ ഒരു വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ പടര്‍ന്നത് തന്നെ ദുഖിതനാക്കിയെന്നും യുവതാരം നിവിന്‍ പോളി ഫേസ്ബുക്കില്‍ വ്യക്തമാക്കി. അങ്ങിനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല എന്നും ഒരിക്കലും മോഹന്‍ലാല്‍ സാറിനെ അപമാനിക്കുന്ന ഒരു പ്രവര്‍ത്തിയും തന്നില്‍ നിന്നും ഉണ്ടായിട്ടില്ലന്നും നിവിന്‍ വ്യക്തമാക്കി. താനെന്നും ബഹുമാനിക്കുന്ന താരമാണ് മോഹന്‍ലാല്‍ എന്നും താരം വ്യക്തമാക്കി. തങ്ങളുടെ പ്രിയതാരത്തെ നിവിന്‍ പോളി അപമാനിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ യുവതാരത്തിനെതിരെ മോഹന്‍ലാല്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധവുമായാണ് രംഗതെത്തിയിരിക്കുന്നത്.