മാര്‍ട്ടിന്‍ പ്രക്കാട്ട് പറയുന്നു, മമ്മൂട്ടിച്ചിത്രം ചെയ്യുന്നില്ല!

വെള്ളി, 25 നവം‌ബര്‍ 2016 (15:07 IST)
ബെസ്റ്റ് ആക്‍ടര്‍ എന്ന മെഗാഹിറ്റ് മമ്മൂട്ടിച്ചിത്രത്തിലൂടെയാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധായകനായി മാറിയത്. അതിനുശേഷം മമ്മൂട്ടിയെ നായകനാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സിനിമ ചെയ്തിട്ടില്ല. ബെസ്റ്റ് ആക്ടറിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത രണ്ടുസിനിമകളും ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കിയായിരുന്നു.
 
എബിസിഡി, ചാര്‍ലി എന്നീ ദുല്‍ക്കര്‍ സിനിമകളിലൂടെ ഹിറ്റ് സംവിധായകനെന്ന പേര് മാര്‍ട്ടിന്‍ പ്രക്കാട്ട് നിലനിര്‍ത്തി. ചാര്‍ലിയാകട്ടെ ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിക്കൊടുക്കുകയും ചെയ്തു.
 
ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്ന് ഒരു വാര്‍ത്ത പ്രചരിച്ചിരുന്നു സോഷ്യല്‍ മീഡിയയില്‍. എന്നാല്‍ അക്കാര്യത്തില്‍ വസ്തുതയില്ലെന്ന് മാര്‍ട്ടിന്‍ തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്.
 
“അടുത്ത ചിത്രത്തിന്‍റെ ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ. ആരാണ് നായകനെന്ന് തീരുമാനിച്ചിട്ടില്ല” - മാര്‍ട്ടിന്‍ പ്രക്കാട്ട് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക