മലയാളത്തിലെ പ്രമുഖ സംവിധായകന്‍ മരിച്ച നിലയില്‍

തിങ്കള്‍, 11 ജനുവരി 2016 (19:54 IST)
മലയാള സിനിമയിലെ പ്രമുഖ സംവിധായകനായ വി ആര്‍ ഗോപാലകൃഷ്ണന്‍(56) മരിച്ച നിലയില്‍. പാലക്കാട് രാമനാഥപുരത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

ഭാര്യ, കാക്കത്തൊള്ളായിരം, കാഴ്ചയ്ക്കപ്പുറം എന്നീ സിനിമകളുടെ സംവിധായകനാണ്.
 
മലയാളത്തിലെ വലിയ വിജയചിത്രങ്ങളായ ഈ പറക്കും‌തളിക, ചെപ്പ്, ആഴിക്കൊരുമുത്ത്, കാബിനറ്റ്, തോവാളപ്പൂക്കള്‍, അണുകുടുംബം.കോം, കല്യാണക്കുറിമാനം, വന്ദനം, ധിം തരികിട തോം, കൌശലം, കൌതുക വാര്‍ത്തകള്‍, പൈലറ്റ്സ്, ചക്കിക്കൊത്ത ചങ്കരന്‍ തുടങ്ങിയ സിനിമകളുടെ തിരക്കഥയെഴുതിയതും വി ആര്‍ ഗോപാലകൃഷ്ണനാണ്.
 
പ്രിയദര്‍ശന്‍റെ പല വന്‍ ഹിറ്റുകളുടെയും പിന്നില്‍ വി ആര്‍ ജിയുടെ ബുദ്ധിയും പ്രവര്‍ത്തിച്ചിരുന്നു. 

ഭാര്യ: ഗീത, മക്കള്‍ - അര്‍ജ്ജുന്‍, അരവിന്ദ്

ചിത്രത്തിന് കടപ്പാട്: കൈരളി

വെബ്ദുനിയ വായിക്കുക