മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും നായകന്‍മാരാക്കി ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് പ്രിയദര്‍ശന്‍ ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍, ഒരു മികച്ച എന്‍റര്‍ടെയ്നറിനുള്ള കഥ റെഡിയായപ്പോള്‍ അത് ആദ്യം ചെയ്യാമെന്ന് പ്രിയന്‍ തീരുമാനിക്കുകയായിരുന്നു.
1997ല്‍ പുറത്തിറങ്ങിയ ‘ചന്ദ്രലേഖ’യാണ് മലയാളത്തില്‍ പ്രിയദര്‍ശന്‍ ഒടുവില്‍ സൃഷ്ടിച്ച മെഗാഹിറ്റ്. അതിനുശേഷം അദ്ദേഹത്തിന്‍റേതായി മലയാളത്തില്‍ ഇറങ്ങിയ മേഘം, കാക്കക്കുയില്‍, കിളിച്ചുണ്ടന്‍ മാമ്പഴം, വെട്ടം, അറബീം ഒട്ടകോം പി മാധവന്‍നായരും, ഗീതാഞ്ജലി, ആമയും മുയലും എന്നീ ചിത്രങ്ങള്‍ ശരാശരി വിജയം മാത്രമാണ് നേടിയത്. ഇതിനിടയില്‍ ഹിന്ദിയില്‍ ഒട്ടേറെ വന്‍ ഹിറ്റുകള്‍ പ്രിയദര്‍ശന്‍ നല്‍കിയിരുന്നു.