മമ്മൂട്ടി നല്ല ഇടി ഇടിക്കും, അല്‍ഫോണ്‍സ് പുത്രന് കളം മാറുന്നു!
വ്യാഴം, 29 ഡിസംബര്‍ 2016 (21:08 IST)
അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്ന് ഏകദേശം ഉറപ്പായി. അതൊരു ആക്ഷന്‍ ത്രില്ലറായിരിക്കുമെന്നും സൂചന. ശ്യാംധര്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുക അല്‍ഫോണ്‍സിന്റെ സിനിമയിലായിരിക്കുമെന്നും വിവരം.
അതേസമയം, ഇതൊരു മള്‍ട്ടി ലിംഗ്വല്‍ പ്രൊജക്ടായിരിക്കുമെന്നും കേള്‍ക്കുന്നു. മലയാളത്തിലും തമിഴിലുമായി ഒരേസമയം ചിത്രീകരിക്കും. രണ്ടുഭാഷകളിലും മമ്മൂട്ടി തന്നെയായിരിക്കും നായകന്.
മാത്രമല്ല, ഇതൊരു ബിഗ് ബജറ്റ് സിനിമയായിരിക്കും. 20 കോടിക്ക് മുകളിലായിരിക്കും നിര്‍മ്മാണച്ചെലവ്. ബിഗ്ബിക്ക് ശേഷം മമ്മൂട്ടിയുടേതായി വരുന്ന സ്റ്റൈലിഷ് ത്രില്ലറായിരിക്കും ഇത്.