അതിവേഗം പ്രൊജക്ടുകള്‍ കമ്മിറ്റ് ചെയ്യുകയും പൂര്‍ത്തിയാക്കുകയും ചെയ്യുകയാണ് മമ്മൂട്ടി. തെന്നിന്ത്യയിലെ യൂത്ത് സൂപ്പര്‍താരങ്ങള്‍ക്ക് പോലും ഈ വേഗത്തിനൊപ്പമെത്താന്‍ പറ്റുന്നില്ല. ക്വാളിറ്റി സിനിമകള്‍ ഇത്രവേഗം സൃഷ്ടിക്കുന്നതില്‍ മമ്മൂട്ടിയോട് അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനാവുന്നത് വിജയ് സേതുപതിക്കും വിക്രം പ്രഭുവിനും മാത്രമാണ്.
ശരത് സന്ദിത് സംവിധാനം ചെയ്യുന്ന ഈ സിനിമയിലെ പ്രധാനവില്ലന്‍ തെലുങ്ക് താരം പ്രഭാകറാണ്. പ്രഭാകറിനെ പരിചയമില്ലെന്നാണോ? എന്നുപറയാന്‍ വരട്ടെ. ബാഹുബലി ഒന്നാം ഭാഗത്തിലെ കാലകേയ രാജാവിനെ ഓര്‍മ്മയില്ലേ? കിലികി ഭാഷ സംസാരിച്ചുകൊണ്ട് ബാഹുബലിയെ ആക്രമിക്കുന്ന അതിക്രൂരനായ കാലകേയനെ ഗംഭീരമാക്കിയ പ്രഭാകര്‍ തന്നെയാണ് പരോളില്‍ മമ്മൂട്ടിയുടെ വില്ലനാകുന്നത്.
ന്യൂഡല്‍ഹി, നിറക്കൂട്ട്, മുന്നറിയിപ്പ് തുടങ്ങി മമ്മൂട്ടി തടവുകാരനായ സിനിമകളൊക്കെ അതിഗംഭീരമായി വന്നിട്ടുണ്ട്. ആ ഗണത്തിലേക്കാണ് പരോളും ഒരുങ്ങുന്നത്.