മമ്മൂട്ടിയുടെ നായികയാകാന്‍ ലക്ഷ്മി മേനോന്‍

ചൊവ്വ, 12 ഓഗസ്റ്റ് 2014 (15:20 IST)
അവതാരം എന്ന ദിലീപ് ചിത്രത്തിലൂടെയാണ് തമിഴകത്തെ സൂപ്പര്‍ നായിക മലയാളത്തിലെത്തിയത്. അവതാരം ഹിറ്റായതോടെ കൂടുതല്‍ സംവിധായകര്‍ ലക്ഷ്മി മേനോന്‍റെ ഡേറ്റിനായി ശ്രമിക്കുന്നുണ്ട്. എന്നാല്‍ മലയാളത്തില്‍ വളരെ ശ്രദ്ധിച്ച് സിനിമകള്‍ തെരഞ്ഞെടുക്കാനാണ് ലക്ഷ്മി ശ്രമിക്കുന്നത്.

മലയാളത്തില്‍ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യണമെന്ന ആഗ്രഹമൊന്നും ലക്ഷ്മിക്കില്ല. എന്നാല്‍ ഒരാഗ്രഹമുണ്ട്. സാക്ഷാല്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കണം!

എന്തായാലും വരാന്‍ പോകുന്ന മമ്മൂട്ടിച്ചിത്രങ്ങളുടെ സംവിധായകര്‍ ലക്ഷ്മിയുടെ ആഗ്രഹം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കാം. തമിഴില്‍ സൂര്യ, അജിത്, വിജയ് തുടങ്ങിയവര്‍ക്കൊപ്പം അഭിനയിക്കുക എന്നതും ലക്ഷ്മിയുടെ സ്വപ്നമാണ്.

തമിഴില്‍ ഒട്ടേറെ ഹിറ്റുകളുടെ ഭാഗമാണ് ലക്ഷ്മി. എന്നാല്‍ വിശാലിനൊപ്പം ലക്ഷ്മി അഭിനയിക്കുന്നതാണ് പ്രേക്ഷകര്‍ക്ക് ഏറ്റവും ഇഷ്ടം. വിശാലിനൊപ്പം അഭിനയിച്ച പാണ്ഡ്യനാട്, നാന്‍ സിഗപ്പുമനിതന്‍ എന്നിവ വന്‍ ഹിറ്റുകളായിരുന്നു.

വെബ്ദുനിയ വായിക്കുക