ബോക്സോഫീസ് ഭരിക്കുന്നത് ദിലീപും പൃഥ്വിരാജും!

ശനി, 26 ഏപ്രില്‍ 2014 (12:39 IST)
വിഷുക്കാലം ദിലീപും പൃഥ്വിരാജും നേട്ടമാക്കി മാറ്റി. മമ്മൂട്ടിയുടെ ഗ്യാംഗ്സ്റ്റര്‍, ഫഹദ് ഫാസിലിന്‍റെ വണ്‍‌ ബൈ ടു, കുഞ്ചാക്കോ ബോബന്‍റെ പോളിടെക്നിക് തുടങ്ങിയ സിനിമകളെ മലര്‍ത്തിയടിച്ചാണ് ജനപ്രിയതാരവും യംഗ് സൂപ്പര്‍സ്റ്റാറും വിജയം സ്വന്തമാക്കിയത്.
 
ദിലീപിന്‍റെ റിംഗ് മാസ്റ്റര്‍ ആറ്‌ ദിവസങ്ങള്‍ കോണ്ട് കേരളത്തില്‍ നിന്ന് മാത്രം വാരിക്കൂട്ടിയത് ആറരക്കോടി രൂപയാണ്. കേരളത്തിലെ 86 തിയേറ്ററുകളില്‍ നിന്നാണ് ഈ നേട്ടം. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഇഷ്ടമായ ഈ സിനിമ എല്ലാ കേന്ദ്രങ്ങളിലും ഹൌസ്ഫുള്ളായാണ് പ്രദര്‍ശിപ്പിക്കുന്നത്.
 
അടുത്ത പേജില്‍ - സെവന്‍‌ത് ഡേ, 7 ദിവസം, 5.6 കോടി!
വിഷുക്കാലത്ത് ഏറ്റവും വലിയ പണം‌വാരിപ്പടമാകാനുള്ള മത്സരത്തില്‍ റിംഗ് മാസ്റ്റര്‍ക്കൊപ്പം തന്നെയാണ് പൃഥ്വിരാജിന്‍റെ സെവന്‍ത് ഡേ എന്ന സിനിമയും. ഏഴ് ദിവസങ്ങള്‍ കൊണ്ട് സെവന്‍‌ത് ഡേ നേടിയത് 5.6 കോടി രൂപ. 
 
112 കേന്ദ്രങ്ങളിലാണ് ഈ സിനിമ റിലീസ് ചെയ്തത്. ഓരോ ദിവസവും 30 ലക്ഷം രൂപ വീതം വിതരണക്കാരന് ഷെയര്‍ ലഭിക്കുന്നു. 
 
പൃഥ്വിരാജിന്‍റെ ഗംഭീര അഭിനയവും പഞ്ച് ഡയലോഗുകളും മികച്ച തിരക്കഥയും സംവിധാനവും ഈ ത്രില്ലറിനെ മെഗാഹിറ്റാക്കി മാറ്റിയിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക