മലയാളത്തില്‍ തമാശചിത്രങ്ങളുടെ ഒരു നിര തന്നെ സമ്മാനിച്ച പ്രിയദര്‍ശന്‍ ഇപ്പോള്‍ ഹിന്ദിയില്‍ തമാശ റീ മേക്കുകളുടെ രാജാവാണ്. മലയാളചിത്രങ്ങള്‍ക്ക് ബോളുവുഡ് പരിവേഷം നല്‍കുന്ന ഈ സംവിധായകന്‍ ഇനി കൈവയ്ക്കാന്‍ പോവുന്നത് 'ഇഷ്ടം' എന്ന മലയാള സിനിമയാണ്.
ഇപ്പോള്‍, പ്രിയന്‍ പുറത്തിറക്കിയ മണിച്ചിത്രത്താഴിന്‍റെ ഹിന്ദി പതിപ്പ് ‘ഭൂല്‍ഭുലയ്യ’ തിയേറ്ററുകളില്‍ തകര്‍ത്ത് ഓടുകയാണ്. ആദ്യ ആഴ്ച തന്നെ ഈ ചിത്രം 13 കോടി രൂപയാണ് വാരിയത്.
1999 ല്‍ മലയാളക്കരയെ നല്ലവണ്ണം ചിരിപ്പിച്ച ഒരു ചിത്രമാണ് ഇഷ്ടം. ദിലീപും നവ്യനായരും നെടുമുടിയുമായിരുന്നു ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിബി മലയിലാണ് ഇഷ്ടത്തിന്‍റെ സംവിധായകന്‍.
എന്നാല്‍, ഹിന്ദി പതിപ്പില്‍ ദിലീപിന്‍റെ വേഷം ചെയ്യുന്നത് അക്ഷയ് കുമാറാണ്-ഇദ്ദേഹമാണ് ഇപ്പോള്‍ പ്രിയന്‍റെ ഇഷ്ട താരം. കഴിഞ്ഞ മൂന്ന് പ്രിയന്‍ റീമേക്കുകളിലും അക്ഷയ് ആയിരുന്നു നായകന്‍. നെടുമുടിയുടെ വേഷം ചെയ്യുന്നത് ‘എ കെ ജി’ സിനിമയിലൂടെ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ച പി.ശ്രീകുമാറാണ്.