പൃഥ്വിരാജിന്‍റെ പുതിയ ചിത്രം ‘ഡാര്‍വിന്‍റെ പരിണാമം’ ഏത് ജോണറിലുള്ള കഥയായിരിക്കുമെന്ന് ഒരു സൂചനയും നല്‍കാതെ ചിത്രീകരണം പൂര്‍ത്തിയാക്കുകയാണ്. കൊന്തയും പൂണൂലും സംവിധാനം ചെയ്ത ജിജോ ആന്‍റണിയാണ് ചിത്രം ഒരുക്കുന്നത്. ജിജോയുടെ ആദ്യ ചിത്രത്തില്‍ നിന്ന് വിഭിന്നമായി ഇതൊരു കോമഡി എന്‍റര്‍ടെയ്നറായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അതിനൊക്കെ അപ്പുറത്തുള്ള എന്തോ ഒരു കാര്യമാണ് ഈ സിനിമ പറയുന്നതെന്നാണ് വിവരം.
പൃഥ്വിരാജിന്‍റെ നിര്‍മ്മാണക്കമ്പനിയായ ഓഗസ്റ്റ് സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജീവിതത്തില്‍ വില്ലത്തരം മാത്രം കാണിച്ച് ജീവിച്ച ഒരാള്‍, മറ്റൊരാള്‍ ജീവിതത്തിലേക്ക് കടന്നുവരുന്നതോടെ ആകെ മാറുന്നതാണ് ചിത്രത്തിന്‍റെ പ്രമേയമെന്ന് സൂചനയുണ്ടായിരുന്നു. ‘ഓരോ നായകനും മറ്റൊരാളുടെ കഥയിലെ വില്ലനാണ്’ എന്ന ക്യാപ്ഷനോടെയുള്ള പോസ്റ്റര്‍ പൃഥ്വി പുറത്തുവിട്ടിട്ടുണ്ട്.