ഓണച്ചിത്രങ്ങളില്‍ ആഘോഷിക്കപ്പെട്ടത് പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീമിന്‍റെ ഒപ്പമാണ്. ഒരു ക്രൈം ത്രില്ലറായിരുന്നെങ്കിലും ചിത്രം കുടുംബങ്ങള്‍ ഏറ്റെടുത്തു. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി ഒപ്പം മാറി. അതിനിടയില്‍ മറ്റൊരു വമ്പന്‍ ചിത്രവും റിലീസ് ചെയ്തിരുന്നു. പൃഥ്വിരാജ് - ജീത്തു ജോസഫ് ടീമിന്‍റെ ‘ഊഴം’.
പുലിമുരുകന്‍, തോപ്പില്‍ ജോപ്പന്‍, റെമോ തുടങ്ങിയ വമ്പന്‍ ചിത്രങ്ങള്‍ ഈയാഴ്ച എത്തുന്നുണ്ട്. അവയോടൊക്കെ ഊഴം പിടിച്ചുനില്‍ക്കാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ തിയേറ്ററുകളില്‍ നിന്ന് മാത്രം ഊഴം നിര്‍മ്മാതാവിന് ലാഭം നേടിക്കൊടുക്കുന്ന കാര്യം ഇനി സംശയമാണ്.
ചിത്രം പരാജയപ്പെട്ടില്ലെങ്കിലും ഒരു ശരാശരി ബിസിനസിന് മുകളില്‍ നടന്നില്ല എന്നത് ദുഃഖകരമായ സത്യമാണ്. ദൃശ്യത്തിനും മെമ്മറീസിനും ശേഷം ജീത്തു ജോസഫില്‍ നിന്ന് എത്തുന്ന ത്രില്ലര്‍ എന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് ഊഴത്തേക്കുറിച്ച് ഉണ്ടായിരുന്നത്. എന്നാല്‍ പ്രേക്ഷകരുടെ വലിയ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയരാന്‍ ഊഴത്തിന് കഴിഞ്ഞില്ല. ഒപ്പത്തിന്‍റെ അസാധാരണമായ വിജയവും ഊഴത്തിന്‍റെ ശോഭ കെടുത്തി.