എന്തായാലും മോഹന്‍ലാല്‍ സൃഷ്ടിച്ച ഈ ആവേശം എല്ലാ താരങ്ങളിലേക്കും എത്തിയിട്ടുണ്ട്. മമ്മൂട്ടിയും വലിയ സിനിമകള്‍ക്കുള്ള തയ്യാറെടുപ്പിലാണ്. മലയാളത്തില്‍ ഒട്ടേറെ ബിഗ്ബജറ്റ് ആക്ഷന്‍ സിനിമകള്‍ സമ്മാനിച്ചിട്ടുള്ള രഞ്ജിത്തുമായി മമ്മൂട്ടി കൈകോര്‍ക്കുന്നത് ഒരു വമ്പന്‍ സിനിമയ്ക്കായാണ്. സിനിമയുടെ പേരുതന്നെ ‘വമ്പന്‍’ എന്നാണ്.
രാവണപ്രഭു, വല്യേട്ടന്‍, നരസിംഹം, ആറാം തമ്പുരാന്‍ മോഡലില്‍ ഒരു തകര്‍പ്പന്‍ ആക്ഷന്‍ ത്രില്ലറിനാണ് രഞ്ജിത് - മമ്മൂട്ടി ടീം ഒരുമിക്കുന്നത്. തകര്‍പ്പന്‍ ഗാനങ്ങളും ഈ സിനിമയിലുണ്ടാകുമെന്നാണ് വിവരം. വിദ്യാസാഗറോ ഔസേപ്പച്ചനോ സംഗീതവിഭാഗം കൈകാര്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.