മലയാളത്തിന്‍റെ സൂപ്പര്‍താരം നിവിന്‍ പോളി ഹിന്ദിയിലേക്ക്. നിവിന്‍ പോളിയുടെ ഹിന്ദിച്ചിത്രം ഉടനുണ്ടാകുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യാഥാര്‍ത്ഥ്യത്തിന്‍റെ കടുംനിറങ്ങള്‍ വെള്ളിത്തിരയിലവതരിപ്പിച്ച് പുതിയ തലമുറയുടെ ആവേശമായി മാറിയ അനുരാഗ് കശ്യപായിരിക്കും നിവിന്‍ പോളിയുടെ ആദ്യചിത്രം സംവിധാനം ചെയ്യുക എന്നും സൂചനയുണ്ട്.