ഇതൊരു സാധാരണക്കാരന്റെ ജീവിതചിത്രമാണ്. രാജേഷ് വര്‍മയാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ആദ്യമായാണ് മറ്റൊരാളുടെ തിരക്കഥയില്‍ ജീത്തു ജോസഫ് ഒരു സിനിമ സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. കട്ടപ്പനയിലെ അയ്യപ്പന്കോവിലിലാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കുന്നത്. ഇവിടെ രണ്ട് വീടുകളുടെയും വലിയ കൃഷിത്തോട്ടത്തിന്റെയുമൊക്കെ പശ്ചാത്തലത്തിലായിരിക്കും ചിത്രീകരണം.
ജോജു, സുരാജ് വെഞ്ഞാറമൂട്, ചെമ്പന്‍ വിനോദ് ജോസ്, ഹരീഷ് പേരടി, ധര്മ്മജന് ബോള്‍ഗാട്ടി തുടങ്ങിയവരും ലൈഫ് ഓഫ് ജോസൂട്ടിയുടെ ഭാഗമാകുന്നു. കട്ടപ്പനയിലെ ആദ്യ ഷെഡ്യൂളിന് ശേഷം ന്യൂസിലന്‍ഡിലാണ് ചിത്രീകരണം തുടരുക. അതിന് ശേഷം ടീം കട്ടപ്പനയിലേക്ക് മടങ്ങിയെത്തും.