മമ്മൂട്ടിയും നയന്‍താരയും ജോഡിയാകുന്ന ‘പുതിയ നിയമം’ ട്രെയിലര്‍ റിലീസായി. ഗംഭീര ട്രെയിലറാണ് പുറത്തുവന്നിരിക്കുന്നത്. ഒരു ഫാമിലി ത്രില്ലറാണ് ചിത്രം. മമ്മൂട്ടിയുടെയും നയന്‍സിന്‍റെയും അഭിനയപ്രകടനം തന്നെയായിരിക്കും ചിത്രത്തിന്‍റെ ഹൈലൈറ്റ്.
നയന്‍താരയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും പുതിയ നിയമത്തിലെ വാസുകി അയ്യര്‍. അല്‍പ്പം വില്ലത്തരമുള്ള നായികയാണിതെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു.
ദൃശ്യം പോലെ അത്യന്തം സംഘര്‍ഷാത്മകമായ ഒരു കഥയാണ് ചിത്രം പറയുന്നത്. എസ് എന്‍ സ്വാമി, ആര്യ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഭാര്യാ-ഭര്‍തൃബന്ധത്തിലെ പാളിച്ചകളും ഇഴയടുപ്പവും ചര്‍ച്ച ചെയ്യുന്ന സിനിമ എന്ന നിലയില്‍ കുടുംബ പ്രേക്ഷകര്‍ ചിത്രം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനിമയുടെ ട്രെയിലര്‍ ചില സാങ്കേതിക കാരണങ്ങളാല്‍ റിലീസ് ചെയ്യില്ലെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം തടസങ്ങളെല്ലാം മാറി ട്രെയിലര്‍ പുറത്തുവിടുകയായിരുന്നു.
വെള്ളിയാഴ്ചയാണ് പുതിയ നിയമം പ്രദര്‍ശനത്തിനെത്തുന്നത്. ഒരു മെഗാഹിറ്റില്‍ കുറഞ്ഞൊന്നും മമ്മൂട്ടി ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല.