കൊലയാളിയെ പിടിക്കാന്‍ കാക്കിയണിഞ്ഞ് വീണ്ടും മോഹന്‍ലാല്‍ !

ബുധന്‍, 28 ഡിസം‌ബര്‍ 2016 (15:26 IST)
മോഹന്‍ലാല്‍ വീണ്ടും പൊലീസ് ആകുന്നു. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് മോഹന്‍ലാലിന്‍റെ പൊലീസ് കഥാപാത്രം. കേരളത്തെ പിടിച്ചുകുലുക്കിയ ഒരു കൊലപാതകത്തേക്കുറിച്ചുള്ള അന്വേഷണവും നടപടികളുമാണ് ഈ സിനിമയുടെ കാതല്‍.
 
ആശീര്‍വാദ് സിനിമാസും എച്ച് ജി എന്‍റര്‍ടെയ്‌മെന്‍റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ സിനിമ 25 കോടിയിലധികം ബജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുലിമുരുകന്‍റെ വെല്ലുന്ന ഒരു ബ്രഹ്‌മാണ്ഡ സിനിമയ്ക്കാണ് ബി ഉണ്ണികൃഷ്ണന്‍ ശ്രമിക്കുന്നത്.
 
എന്നാല്‍ സിനിമയുടെ കഥ സസ്പെന്‍സായി വച്ചിരിക്കുകയാണ്. ഇനിയും പേര് നിശ്ചയിച്ചിട്ടില്ലാത്ത സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ജയറാമാണ് നിര്‍വഹിച്ചത്. മേയ് മാസം റിലീസ് ചെയ്യത്തക്ക രീതിയിലാണ് കാര്യങ്ങള്‍ മുന്നേറുന്നത്.
 
ഈ സിനിമയുടെ ഒരു ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞു. മോഹന്‍ലാല്‍ ഉള്‍പ്പെടുന്ന ഏതാനും ഷോട്ടുകള്‍ ചിത്രീകരിച്ചു. എറണാകുളമാണ് പ്രധാന ലൊക്കേഷന്‍. ഇനി മേജര്‍ രവിയുടെ സിനിമ പൂര്‍ത്തിയാക്കിയ ശേഷം മോഹന്‍ലാല്‍ ഈ സിനിമയുടെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്യും.

വെബ്ദുനിയ വായിക്കുക