കാര്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിച്ചില്ല; സൂര്യയുടെ സംവിധായകന് ബോംബ് ഭീഷണി

വെള്ളി, 26 ഓഗസ്റ്റ് 2016 (19:28 IST)
തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഹരിക്കെതിരെ ബോംബ് ഭീഷണി. അയല്‍ക്കാരായ കറുപ്പുസ്വാമി, കാര്‍ത്തി എന്നിവരാണ് ഭീഷണി മുഴക്കിയത്. ഹരിയുടെ പരാതിയെ തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു.
 
ഹരിയുടെ വീടിന് മുമ്പിലാണ് ഇവര്‍ പതിവായി കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. ഇക്കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഹരിയും അയല്‍ക്കാരും തമ്മില്‍ ഈ പ്രശ്നത്തേച്ചൊല്ലി വാക്കേറ്റവുമുണ്ടായി.
 
തുടര്‍ന്ന് അയല്‍ക്കാര്‍ ഹരിയെ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കുകയായിരുന്നു എന്നാണ് പരാതി. ഹരി ഇപ്പോള്‍ സൂര്യ നായകനാകുന്ന സിങ്കം 3യുടെ തിരക്കിലാണ്.

വെബ്ദുനിയ വായിക്കുക