കമല്‍ഹാസനും മമ്മൂട്ടിയും കഴിഞ്ഞു, ഇനി മോഹന്‍ലാല്‍!

തിങ്കള്‍, 2 ഫെബ്രുവരി 2015 (16:01 IST)
ആന്‍ഡ്രിയ ജര്‍മ്മിയ വീണ്ടും മലയാളത്തില്‍. ഇത്തവണ സാക്ഷാല്‍ മോഹന്‍ലാലിന്‍റെ നായികയായാണ് ആന്‍ഡ്രിയയുടെ വരവ്. രഞ്ജിത് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിലാണ് ആന്‍ഡ്രിയ നായികയായെത്തുന്നത്.
 
കമല്‍ഹാസന്‍റെ നായികയായി വിശ്വരൂപം 2ലും മമ്മൂട്ടിക്കൊപ്പം ഫയര്‍മാനിലും അഭിനയിച്ചതിന് ശേഷമാണ് ആന്‍ഡ്രിയ മോഹന്‍ലാലിന്‍റെ നായികയാകുന്നത്. ഇതാദ്യമായാണ് ലാലിന്‍റെ നായികയായി ആന്‍ഡ്രിയ അഭിനയിക്കുന്നത്.
 
അന്നയും റസൂലും എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെയാണ് ആന്‍ഡ്രിയ മലയാളത്തില്‍ അരങ്ങേറുന്നത്. പിന്നീട് പൃഥ്വിരാജിന്‍റെ നായികയായി ലണ്ടന്‍ ബ്രിഡ്ജിലും ആന്‍ഡ്രിയ എത്തി.
 
സ്പിരിറ്റിന് ശേഷം രഞ്ജിത് സംവിധാനം ചെയ്യുന്ന ഈ മോഹന്‍ലാല്‍ ചിത്രത്തില്‍ ജയറാമും അഭിനയിക്കുന്നതായാണ് സൂചന. മഞ്ജു വാര്യര്‍ ഈ സിനിമയുടെ ഭാഗമാകുമെന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക