ജൂലൈ ഏഴിനാണ് മോഹന്‍ലാലിന്‍റെ ‘പുലിമുരുകന്‍’ റിലീസ് നിശ്ചയിച്ചിരുന്നത്. മമ്മൂട്ടിയുടെ ‘കസബ’യോട് ഏറ്റുമുട്ടാന്‍ പുലിമുരുകന്‍ ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പിച്ചതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ റിലീസ് ഡേറ്റ് മാറ്റിയിരിക്കുകയാണ്. പുതിയ റിലീസ് ഡേറ്റ് നിശ്ചയിച്ചിട്ടില്ല.
പോസ്റ്റ് പ്രൊഡക്ഷന് ഏറെ സമയം ആവശ്യമുള്ള സിനിമയായതുകൊണ്ടാണ് പുലിമുരുകന്‍ റിലീസ് വൈകുന്നത്. ഏഴ് ഭാഷകളിലായാണ് ഈ സിനിമ പുറത്തിറങ്ങുക. അതും എല്ലാ ഭാഷകളിലും ഒരേ ദിവസം റിലീസ് ചെയ്യും. അതുകൊണ്ടുതന്നെ അതിന്‍റേതായ സമയം പോസ്റ്റ് പ്രൊഡക്ഷന് ആവശ്യമുണ്ട്.
മാത്രമല്ല, ഈ സിനിമയില്‍ കടുവ ഉള്‍പ്പെടുന്ന ആക്ഷന്‍ സീനുകള്‍ അനവധിയുണ്ട്. അതില്‍ 80 ശതമാനം രംഗങ്ങളിലും യഥാര്‍ത്ഥ കടുവ തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. 20 ശതമാനം മാത്രമാണ് ഗ്രാഫിക്സ് ഉപയോഗിച്ച് സൃഷ്ടിച്ചിട്ടുള്ളത്.
അഞ്ചുദിവസത്തെ ഷൂട്ടിംഗ് പുലിമുരുകന് ബാക്കിയുണ്ട്. അതും പൂര്‍ത്തിയാക്കി, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പെട്ടെന്ന് തീര്‍ക്കാനായാല്‍ മലയാളത്തിലെ ഈ വിസ്മയ ചിത്രം പ്രദര്‍ശനത്തിന് തയ്യാറാകും.
വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍ നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുപ്പാടമാണ്. ഉദയ്കൃഷ്ണയാണ് തിരക്കഥയെഴുതിയിരിക്കുന്നത്.