എല്ലാ വേദനകളും ഉള്ളിലൊതുക്കുകയായിരുന്നു മണി, ആ സത്യം ദിലീപിനുപോലും അറിയില്ലായിരുന്നു; ജയറാം വെളിപ്പെടുത്തുന്നു!

തിങ്കള്‍, 7 മാര്‍ച്ച് 2016 (18:56 IST)
തന്‍റെ അസുഖത്തിന്‍റെ കാര്യം കലാഭവന്‍ മണി ആരോടും പങ്കുവച്ചിരുന്നില്ലെന്ന് നടന്‍ ജയറാം. എല്ലാ വേദനകളും ഉള്ളിലൊതുക്കി നടക്കുകയായിരുന്നു മണിയെന്നും അസുഖത്തിന്‍റെ വിവരം മണിയുടെ ഏറ്റവും അടുത്ത സുഹൃത്തായ ദിലീപിനുപോലും അറിയില്ലായിരുന്നു എന്നും ജയറാം പറയുന്നു. 
 
ശരീരം മെലിഞ്ഞിരിക്കുന്നതിനെക്കുറിച്ച് ഞാന്‍ തന്നെ മണിയോട് അന്വേഷിച്ചിട്ടുണ്ട്. ‘ഡയറ്റിംഗിലാണ് ചേട്ടാ’ എന്നാണ് മണി മറുപടി നല്‍കിയത് - മനോരമയോട് സംസാരിക്കവെ ജയറാം പറഞ്ഞു. 
 
മിമിക്രിക്കാരന്‍ എന്ന ലേബല്‍ ഇല്ലായിരുന്നെങ്കില്‍ ഇതില്‍ കൂടുതല്‍ പുരസ്കാരങ്ങള്‍ മണിക്ക് ലഭിക്കുമായിരുന്നു. മിമിക്രിക്കാരന്‍ എന്ന അവഗണന മണിക്കും ഉണ്ടായിട്ടുണ്ട്. മണിയുടെ വിയോഗം വിശ്വസിക്കാനാകുന്നില്ല. ഒരു ടെറിഫിക് ആക്ടര്‍ ആയിരുന്നു അദ്ദേഹം - ജയറാം പറഞ്ഞു.

വെബ്ദുനിയ വായിക്കുക