'ഉറുമി’ വിനയായി, പൃഥ്വിരാജിനെതിരെ വാറണ്ട്

തിങ്കള്‍, 29 ഒക്‌ടോബര്‍ 2012 (20:26 IST)
PRO
നടന്‍ പൃഥ്വിരാജിനെതിരെ സിവില്‍ വാറണ്ട്. പൃഥ്വി നിര്‍മ്മിച്ച് നായകനായ ‘ഉറുമി’ എന്ന സിനിമയില്‍ പകര്‍പ്പാവകാശം ലംഘിച്ച് സംഗീതം ഉപയോഗിച്ച കേസിലാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കനേഡിയന്‍ സംഗീതജ്ഞ ലെറീന മക്കെന്നിറ്റ് നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയാണ് പൃഥ്വിക്ക് വാറണ്ട് അയച്ചത്

പൃഥ്വിരാജിനെ കൂടാതെ ഉറുമിയുടെ സംവിധായകന്‍ സന്തോഷ് ശിവന്‍, നിര്‍മ്മാതാവ് ഷാജി നടേശന്‍ എന്നിവര്‍ക്കും വാറണ്ട് അയച്ചിട്ടുണ്ട്. വാറണ്ട് നടപ്പാക്കാനുള്ള നിര്‍ദ്ദേശം തിരുവനന്തപുരം ജില്ലാ കോടതിക്ക് കൈമാറിയിരിക്കുകയാണ്.

‘ആഗസ്റ്റ് സിനിമ’യുടെ ബാനറില്‍ പൃഥ്വിരാജും സന്തോഷ്‌ ശിവനും ഷാജി നടേശനും ചേര്‍ന്ന് കോടികള്‍ മുടക്കി ബിഗ് ബജറ്റിലാണ് ‘ഉറുമി’ നിര്‍മ്മിച്ചത്. ദീപക് ദേവായിരുന്നു ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിച്ചത്. സിനിമയുടെ നിര്‍മ്മാതാക്കള്‍ എന്ന നിലയിലാണ്‌ പൃഥ്വിക്കും സന്തോഷ്‌ ശിവനും ഷാജി നടേശനും വാറണ്ട് അയച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക