ഉര്‍വശി വീണ്ടും അമ്മയായി, ആണ്‍കുഞ്ഞ്

വെള്ളി, 8 ഓഗസ്റ്റ് 2014 (15:31 IST)
നടി ഉര്‍വശി വീണ്ടും അമ്മയായി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ഉര്‍വശി ഒരു ആണ്‍കുഞ്ഞിന് ജന്‍‌മം നല്‍കിയത്. ചെന്നൈയില്‍ ബില്‍ഡറായ ശിവനാണ് ഉര്‍വശിയുടെ ഭര്‍ത്താവ്.

മനോജ് കെ ജയനുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷം കഴിഞ്ഞ വര്‍ഷമാണ് ഉര്‍വശി വീണ്ടും വിവാഹിതയായത്.

ആദ്യവിവാഹത്തില്‍ കുഞ്ഞാറ്റ എന്ന മകള്‍ ഉര്‍വശിക്കുണ്ട്. കുഞ്ഞാറ്റ മനോജ് കെ ജയനൊപ്പം കേരളത്തിലാണ് താമസം.

വെബ്ദുനിയ വായിക്കുക