ക്യാമറമാന്‍ എന്ന നിലയില്‍ ഏറെ പ്രശസ്തനായ രാജീവ് രവി ആദ്യമായി സംവിധാനം ചെയ്ത അന്നയും റസൂലും സമ്മിശ്ര പ്രതികരണത്തോടെയാണ് തിയേറ്ററുകളില്‍ ഓടുന്നത്. ചിത്രം ഇഷ്ടപ്പെട്ടവര്‍ പോലും അതിന് ദൈര്‍ഘ്യം കൂടുതലാണെന്ന് പരാതിയുള്ളവരാണ്. അന്നയുടെയും റസൂലിന്റെയും പ്രണയം പറയാന്‍ മൂന്ന് മണിക്കൂറിനടുത്ത് സമയമെടുത്തു. ഇത് കുറച്ച് കൂടുതലല്ലെയെന്നാണ് പ്രേക്ഷകന്റെ ചോദ്യം.
ഇത്തരം പരാതികളൊക്കെ സംവിധായകന്റെ ചെവിയില്‍ എത്തിയെങ്കിലും അന്നയുടെയും റസൂലിന്റെയും കഥപറയാന്‍ ഇത്രയും സമയം വേണമെന്ന് തന്നെയാണ് സംവിധായക്ന്റെ വാദം. എന്നല്‍ ഇതൊന്നും വകവയ്ക്കാതെ ചില തിയേറ്ററുകാര്‍ സിനിമയ്ക്ക് കത്രിക വച്ചെന്നാണ് ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട്. അന്നയുടെയും റസൂലിന്റെയും പ്രണയാഭാഗങ്ങളില്‍ നിന്ന് 20 മിനുറ്റോളം ചില തിയേറ്ററുകാര്‍ നിര്‍ദയം വെട്ടിമാറ്റിയെന്നാണ് കേള്‍ക്കുന്നത്.
കൊച്ചിയുടെ പശ്ചാത്തലത്തിലുള്ള ഈ പ്രണയകഥയില്‍ ഫഹദ് ഫാസിലും ആന്‍ഡ്രിയുമാണ് പ്രധാന വേഷത്തില്‍. റിയലിസ്റ്റിക് രീതിയിലുള്ള ചിത്രത്തിന്റെ അവതരണം ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.