പിന്നീട് ഒന്‍പത് മാസം കഴിഞ്ഞാണ് മടങ്ങി കേരളത്തിലെത്തിയത് എന്ന് ഉണ്ണി മുകുന്ദന്‍ വെളിപ്പെടുത്തി. ആ സമയത്തെ മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സിനിമ തന്നെ ഉപേക്ഷിച്ചാലോ എന്ന ചിന്ത ഉണ്ടായിരുന്നുവെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞിട്ടുണ്ട്. മനസ്സ് വല്ലാതെ മടുത്തപ്പോള്‍ വ്രതമെടുത്ത് ശബരിമലയ്ക്ക് പോയി. ഇതിന്റെയൊക്കെ പിന്നില്‍ ആഗ്രഹിച്ച പെണ്ണിനെ വിവാഹം ചെയ്യാന്‍ കഴിയാത്തതാണെന്ന പല വാര്‍ത്തകളും പ്രചരിച്ചിരുന്നു.